മണ്ണാംകോണം  ശ്രീ ഭഗവതി ക്ഷേത്രം 

                     അരശുപറമ്പ് ,നെടുമങ്ങാട് -695541

                                 

gallery/devi

മണ്ണാംകോണം  ശ്രീ ഭഗവതി ക്ഷേത്രം

 

                                            സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ 

                                       ശരണ്യേ ത്യേംബംകേ ദേവീ നാരായാണീ നമോ സ്‌തുതേ : 

 

 

 

                                           

മണ്ണാംകോണം ശ്രീ ഭഗവതി ക്ഷേത്രം (ഇംഗ്ലീഷ്: Mannamkonam Sree Bhagavathy temple) തിരുവനന്തപുരം ജില്ലയിലെ അതിപുരാതനവും ചരിത്ര പ്രസിദ്ധവുമായ ഒരു ക്ഷേത്രമാണ്. ശ്രീ ദുർഗ്ഗ ദേവിയാണ്  ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. തിരുവനന്തപുരം ജില്ലയിലെ മലയോര പട്ടണമായ നെടുമങ്ങാടിനു സമീപം വാളിക്കോട് -കായ്പ്പാടി റോഡിൽ തോട്ടുമുക്ക്, മണ്ണാംകോണം എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആൽ, പന, കൂവളം തുടങ്ങിയ വൃക്ഷങ്ങളുടെ സാന്നിദ്ധ്യവും പ്രകൃതി രമണീയമായ അന്തരീക്ഷവും  ഈ ക്ഷേത്രത്തിൻറെ പ്രത്യേകത ആണ്. ക്ഷേത്രത്തിനു ഏതാണ്ട് മൂന്ന് നൂറ്റാണ്ടിൽ അതികം പഴക്കം ഉള്ളതായും ആദ്യ  കാലങ്ങളിൽ ദേവിയെ കലമാനിൻ കൊമ്പിൽ ആരാധിച്ചു പോന്നിരുന്നതായും പറയപ്പെടുന്നു.പിന്നീട് ഇവിടുത്തെ ഭക്ത ജനങ്ങൾ തെക്കതു പണിതു പീഠ പ്രതിഷ്ഠ നടത്തുകയായിരുന്നു. പിൽക്കാലത്തു പുനരുദ്ധാരണ പ്രവർത്തനങ്ങളും വിഗ്രഹ  പ്രതിഷ്ഠയും നടക്കുകയുണ്ടായി .മീന മാസത്തിലെ കാർത്തിക മഹോത്സവം ആണ് ഇവിടുത്തെ പ്രധാന ഉത്സവം.പണ്ട് കാലങ്ങളിൽ ഉത്സവത്തിൻറെ ഭാഗമായി ചാറ്റുപാട്ടും നടന്നു പോന്നിരുന്നു. ഗണപതി, ഭദ്രകാളി ,മാടൻ തമ്പുരാൻ, യക്ഷിയമ്മ, നാഗരാജാവ് എന്നീ ദേവതകളുടെ ഉപദേവതാ പ്രതിഷ്ഠയും ഇവിടെയുണ്ട്.

വിശേഷ ദിവസങ്ങൾ  

 

കാർത്തിക മഹോത്സവം 2019

ആയില്യ പൂജ ഫെബ്രുവരി  2019 

പുനഃ പ്രതിഷ്‌ഠ  വാർഷികം -2019 

 

മീന മാസത്തിലെ കാർത്തിക നക്ഷത്രത്തിൽ സമാപിക്കും വിധം മൂന്നു ദിവസം ആണ് ഉത്സവം നടക്കുക .2019 ലെ കാർത്തിക മഹോത്സവം ഏപ്രിൽ 7 അശ്വതി നക്ഷത്രത്തിൽ ആരംഭിച്ചു ഏപ്രിൽ 9 നു  കാർത്തിക നക്ഷത്രത്തിൽ സമാപിക്കുന്നു . നേർച്ച പൊങ്കാല ഏപ്രിൽ 9 നു നടക്കും .ഉത്സവ ദിവസങ്ങളിൽ സമൂഹ സദ്യ ഉണ്ടായിരിക്കുന്നതാണ് . 

2019 ഫെബ്രുവരി  മാസത്തിലെ ആയില്യ  പൂജ  19-നു രാവിലെ നടക്കുന്നു .
ആയില്യ അർച്ചനക്കായുള്ള രസീത് അന്നേ ദിവസം ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്നതാണ്.അന്നേ ദിവസം അന്ന ദാനവും ഉണ്ടായിരിക്കുന്നതാണ്.ഭക്ത ജനങ്ങൾക്ക് അന്നേ ദിവസം ആയില്യ അർച്ചന  നടത്താവുന്നതാണ് .അർച്ചന രസീതുകൾ  അന്നേ ദിവസം ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്നതാണ് .

 

2019 ലെ പുനഃ പ്രതിഷ്‌ഠ വാർഷികം മാർച്ച് 30 നു  വിവിധ ക്ഷേത്ര ചടങ്ങുകളോടെ നടക്കുന്നു .

മലയാള മാസം ഒന്നാം തീയതി രാവിലെയും വൈകിട്ടും ,ചൊവ്വ -വെള്ളി ദിവസങ്ങളിൽ വൈകുന്നേരവും,വൃശ്ചിക മാസത്തിലെ മണ്ഡല ചിറപ്പ് മഹോത്സവം ,ഓണം ,പൂജ വെയ്പ്പ് തുടങ്ങി മറ്റു ഹിന്ദു വിശിഷ്ട ദിവസങ്ങളിലുള്ള  പൂജകൾക്കും പുറമെ ആയില്യം നക്ഷത്രങ്ങളിൽ രാവിലെ ആയില്യം പൂജയും ഇവിടെ നടന്നു വരുന്നു .

 

 അനുബന്ധ വിവരങ്ങൾ (വിക്കിപീഡിയ,ഗൂഗിൾ മാപ്‌സ്  )

    

 

 

എല്ലാ മലയാള മാസം ഒന്നാം തീയതിയും രാവിലെയും വൈകിട്ടും നട തുറക്കുന്നതാണ്.........    2019 ഫെബ്രുവരി മാസത്തിലെ ആയില്യ പൂജ ഫെബ്രുവരി 19-നു രാവിലെ നടക്കുന്നു . ആയില്യ അർച്ചനക്കായുള്ള രസീത് അന്നേ ദിവസം ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്നതാണ്.........    2019 ലെ മണ്ഡല കാല പൂജകളും കാർത്തിക മഹോത്സവ പൂജകളും നട തുറക്കുന്ന മറ്റു ദിവസങ്ങളിലെ പൂജകളും മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ് .അതിനായി ക്ഷേത്ര കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടുക .......
www.000webhost.com